
ഞങ്ങളെക്കുറിച്ച്
വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി 2012 ലാണ് ബുർഹാൻ അക്കാദമി തുടക്കം കുറിക്കുന്നത്. സമഗ്ര അക്കാദമിക നിലവാരവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും നൽകി വിദ്യാർത്ഥികളെ ശാക്തീകരിക്കുന്ന വിശ്വസനീയമായ ഒരു വിദ്യാഭ്യാസ കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികൾക്ക് ബൗതികമായും ധാർമ്മികമായും ഉയർന്ന് പഠിക്കാനും ഗവേഷണം ചെയ്യാനുമുള്ള അന്തരീക്ഷമാണ് സ്ഥാപനം ഒരുക്കുന്നത്. പരിചയസമ്പന്നരായ അധ്യാപകർ, വിദ്യാർത്ഥി സൗഹൃദ സമീപനം, വിശാലമായ ലൈബ്രറി എന്നിവ സ്ഥാപനത്തിൻ്റെ പ്രത്യേകതയാണ്.
സീനിയർ ജൂനിയർ ഇസ്ലാമിക് പ്രോഗ്രാം, ഖുർആൻ ഹിഫ്ള് സ്റ്റഡീസ്, മസ്ജിദ്, പ്രാദേശിക മദ്രസ, അഗതികൾക്കും രോഗികൾക്കുമുള്ള സഹായം തുടങ്ങിയവ സ്ഥാപനത്തിനു കീഴിൽ നടന്നുവരുന്നു.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പരിസര പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ അഹ്ലുസ്സുന്നയുടെ വെളിച്ചം നഷ്ടപ്പെട്ടുപോയ ഇടങ്ങളിൽ ഇസ്ലാമിൻ്റെ തനതായ ആശയം പുനഃസ്ഥാപിക്കുന്നതിന് ബുർഹാൻ അക്കാദമി നേതൃപരമായ പങ്ക് വഹിക്കുന്നു.

സിഇഒയുടെ സന്ദേശം
അറിവും ധാർമ്മിക ബോധവുമുള്ള ഭാവി തലമുറയെ രൂപപ്പെടുത്തുകയാണ് ബുർഹാൻ അക്കാദമി. പ്രഥമിക മതപഠനം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾ ഇസ്ലാമിക് ഡിഗ്രി വരെ പഠിക്കാനും ഗവേഷണം ചെയ്യാനും സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നു. വിദ്യാർത്ഥികളുടെ താമസം, പഠനം, ഭക്ഷണം എല്ലാം തീർത്തും സൗജന്യമായി നൽകുന്ന സ്ഥാപനം സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഭംഗിയായി മുന്നോട്ട് പോകുന്നത്. സ്ഥപനവുമായി സഹായിക്കുന്നവർക്കും സഹകരിക്കുന്നവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
അബ്ദുറശീദ് സഖാഫി കുറ്റിയാടി
സിഇഒയും സ്ഥാപകനും
ഞങ്ങളുടെ കാഴ്ചപ്പാട്
സത്യസന്ധത, ഉത്തരവാദിത്തം, ജീവിതകാല പഠനം എന്നിവ വളർത്തുന്നതിനൊപ്പം അക്കാദമിക് മികവിലെത്താൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന ഒരു മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി മാറുക.
ഞങ്ങളുടെ ദൗത്യം
ഞങ്ങളുടെ ഗാലറി